തൃശൂര്‍: തൃശൂര്‍ കൈപ്പറമ്പില്‍അമ്മയെ മകന്‍ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശിനിയായ ചന്ദ്രമതി(68)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ മകന്‍ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ചന്ദ്രമതിയെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.