തിരുവനന്തപുരം: നഗരത്തില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍. 2.180 കിലോ ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി.
ബല്‍ബീര്‍ കുമാര്‍ മണ്ഡല്‍, രജ്ഞാ ദേവി, ഗോകുല്‍ മണ്ഡല്‍, ഗൗതം മണ്ഡല്‍, തന്മയീ ചൗധരി എന്നിവരാണ് എക്‌സൈസ് പിടിയിലായത്. ഇതില്‍ രണ്ടുപേര്‍ മുന്‍ കേസുകളിലെ പ്രതിയാണ്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജി. സുനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പ്രേമനാഥന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശരത്, ആദര്‍ശ്, ജയശാന്ത് ഗോപകുമാര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അജിതകുമാരി, ഡ്രൈവര്‍ സുധീര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.