പൊന്നാനി: പഠന പൂർത്തീകരണത്തിന്റെ ഭാഗമായി  ജാമിഅഃ മർകസ് അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ ‘വിളക്കത്തിരിക്കാൻ’ എത്തി.  
പാരമ്പര്യ ദർസീ പഠനത്തിന് പരിസമാപ്തി കുറിക്കാൻ മതപഠന വിദ്യാർത്ഥികൾ പൊന്നാനിയിൽ എത്തുന്ന പതിവ് തലമുറകളായി നിലവിലുണ്ട്. 
ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം പൊന്നാനി ജുമുഅത്ത് പള്ളി പണികഴിപ്പിക്കുകയും അവിടെ ദീനീ പഠനം സ്ഥാപിക്കുകയും ചെയ്തത് മുതൽ തുടരുന്ന വിളക്കത്തിരിക്കൽ ചടങ്ങ് ഇന്നും ഉദാത്തമായാണ്  കണക്കാക്കപ്പെടുന്നത്. ഈ പതിവിന് മഹനീയ ഭാഗമായി മാറുകയായിരുന്നു ജാമിഅഃ മർകസ് വിദ്യാർഥികൾ.
മുൻകാല ആലിമുകൾ ആചരിച്ചു പോന്ന പതിവിന് തുടർച്ചയെന്നോണമാണ് വിദ്യാർത്ഥികൾ പൊന്നാനി പള്ളിയിൽ എത്തിയത്.  മർകസ് വിദ്യാർത്ഥികളുടെ വരവ് പൊന്നാനി സ്വദേശികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.   

വലിയ ജുമാഅത്ത് പള്ളിയിൽ വെച്ച് നടന്ന വിളക്കത്തിരിക്കൽ ചടങ്ങിൽ വിദ്യാർത്ഥികൾക്ക് മഖ്ദൂമിന്റെ രചനയായ ഫത്ഹുൽ മുഈൻ ദർസ് ഓതിക്കൊടുത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ നേതൃത്വം നൽകി. തുടർന്ന് മർകസിലെ മുദരിസുമാരെ വലിയപള്ളി കമ്മിറ്റി ആദരിച്ചു.
കേരള ഹജ്ജ് കമ്മിറ്റി മെമ്പർ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ഹാജി ആമുഖഭാഷണം നടത്തി. പള്ളിമുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി വിദ്യാർത്ഥികളെ അനുമോദിച്ചു. 
പൊന്നാനി വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി സയ്യിദ് സെയ്ത് മുഹമ്മദ് തങ്ങൾ ആശംസാ പ്രഭാഷണം നടത്തി. മർകസ് മുദരിസുമാരായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കരീം ഫൈസി വാവൂർ, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, സയ്യിദ് ശിഹാബ്, ഉമറലി സഖാഫി,സയ്യിദ് ജസീൽ ശാമിൽ ഇർഫാനി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *