ഡല്‍ഹി: ദില്ലി സർക്കാർ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി തൃശ്ശൂർ കുട്ടനെല്ലൂർ സ്വദേശി അഡ്വ. അരുൺ കെ.വി നിയമിതനായി. ദില്ലി ഗവർണർ  വി കെ സക്സേന അംഗീകരിച്ച 13 അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മാരുടെ പ്രമോഷൻ ലിസ്റ്റിൽ ഉൾപ്പെട്ട ഏക മലയാളിയാണ് അഡ്വക്കേറ്റ് അരുൺ കെ.വി.  
2015 ൽ യുപിഎസ്സി ബോർഡ് നടത്തിയ മത്സര പരീക്ഷ വിജയിച്ച് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായി  ആണ് ദില്ലി സർക്കാരിൻറെ ആഭ്യന്തര പോലീസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടറേറ്റ ഓഫ് പ്രോസിക്യൂഷനിൽ നിയമിതനായത്. എട്ടു വർഷത്തോളം ദില്ലിയിലെ വിവിധ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതികളിൽ അസിസ്റ്റൻറ് പബ്ലിക്  പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ചു.
ദില്ലിയെ പിടിച്ചു കുലുക്കിയ നിർഭയ പീഡന കേസിന്റെ വിചാരണ നടത്തി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടു വധശിക്ഷയ്ക്ക് വിധിച്ച ദില്ലി  സാക്കേത് ജില്ലാ സെഷൻസ്കോടതിയിലാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി  ഇപ്പോൾ നിയമിതനായത്.
കുട്ടനെല്ലൂർ കുറുവത്തു വീട്ടിൽ കെ.യു വേണുഗോപാൽ പിതാവും വസന്തകുമാരി മാതാവും ആണ്. ഭാര്യ അഞ്ചു സി.എസ് കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് മൈൻസിൽ സൂപ്രണ്ടിംഗ് ജിയോളജിസ്റ്റ് ആണ്. മക്കൾ നീലാഞ്ജന, ദേവധാര (ദില്ലി സംസ്കൃതി സ്കൂളിലെ വിദ്യാർത്ഥികള്‍).
തൃശ്ശൂർ ഗവൺമെൻറ് ലോ കോളേജിൽ നിന്നുള്ള നിയമ ബിരുദത്തിനു ശേഷം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഡലക്ചൽ പ്രോപ്പർട്ടി ആൻഡ് സൈബർ ലോ എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പിന്നീട് ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ രണ്ടു വർഷത്തോളം ഗവേഷണം നടത്തി.
സുപ്രീംകോടതി, കേരള ഹൈക്കോടതി, തൃശ്ശൂർ ജില്ലാ കോടതി എന്നിവിടങ്ങളിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. കേന്ദ്രസർക്കാരിൻറെ ഇൻഡലക്ചൽ പ്രോപ്പർട്ടി ഓഫീസിൽ എക്സാമിനർ ഓഫ് ട്രേഡ് മാർക്ക് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *