ആലപ്പുഴ: ചേർത്തലയിൽ മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ യുവാവ് കസ്റ്റഡിയിൽ. ചേര്‍ത്തല-പൂച്ചാക്കല്‍ റോഡില്‍ അരൂക്കുറ്റി ഭാഗത്ത് ഇന്ന് രാവിലെയാണ് സംഭവം.
ഇയാൾ പത്ത് വാഹനങ്ങൾ ഇടിച്ചുതെറുപ്പിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇയാള്‍ ഓടിച്ച കാര്‍ ബൈക്കുകളും സ്കൂട്ടറുകളുമാണ് ഇടിച്ചുതെറുപ്പിച്ചത്.
മറ്റൊരു കാറിലിടിച്ച് യുവാവിന്റെ കാറിന്റെ ഒരുടയര്‍ ഊരിപ്പോയെങ്കിലും വാഹനം നിര്‍ത്തിയില്ല. ഒടുവില്‍ മറ്റൊരു വാഹനത്തിലിടിച്ചാണ് കാര്നില്ക്കുകയായിരുന്നു. ഇതോടെ പിന്നാലെയെത്തിയ നാട്ടുകാരും പോലീസും യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു.