ചെന്നൈ: ചെന്നൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1,201 ഗ്രാം കൊക്കെയ്‌നുമായി നൈജീരിയന്‍ സ്വദേശിയാണ് പിടിയിലായത്. 12 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് ഡിസംബര്‍ 12-ന് ചെന്നൈയിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് കൊക്കെയ്ന്‍ പിടികൂടിയത്. മയക്കുമരുന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിച്ചു കടത്താനായിരുന്നു ശ്രമം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed