കോഴിക്കോട്: വട്ടോളി കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക് സമീപം കളിയാട്ട് പറമ്പത്ത് കുമാര(77)നാണ് മരിച്ചത്.
കൂടുതല്‍ പേരുമായി കുമാരന്‍ സമ്പര്‍ക്കം പുലര്‍ത്താത്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രിയില്‍ കൂട്ടിരുന്ന ബന്ധു ഉള്‍പ്പെടെയുള്ളവരുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന ഫലം നെഗറ്റീവാണെന്നും വൈസ് പ്രസിഡന്റ് വി. വിജിലേഷ് അറിയിച്ചു.
ഈ സാഹചര്യത്തില്‍ കുന്നുമ്മല്‍ പഞ്ചായത്തില്‍ ജാഗ്രത തുടരണമെന്നന്ന് അധികൃതര്‍ അറിയിച്ചു. മാസ്‌ക് ധരിച്ചും മറ്റും ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ സി.പി. സജിത അറിയിച്ചു.