കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാനായി ഗവർണർ ഇന്ന് എത്തും. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഗവർണർ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലേക്ക് പോകും.
തിങ്കളാഴ്ച 3.30ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സനാതനധർമ്മപീഠം സംഘടിപ്പിക്കുന്ന ‘ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ’ സെമിനാറിൽ ഗവർണർ പങ്കെടുക്കും. ഗവർണറെ സർവകലാശാലകളിൽ കാലുകുത്തിക്കില്ലെന്ന എസ്.എഫ്.ഐ ആഹ്വാനത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് പൊലീസ് ഗവർണർക്ക് ഒരുക്കിയിരിക്കുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed