കുവൈത്ത്: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സൗമ്യനും പ്രവാസികളോട് ആദരവും സ്നേഹവും കാണിച്ച ഒരു ഭരണാധികരിയായിരുന്ന ഷെയ്ഖ് സബാഹിന്റെ നിര്യാണം അറബ് മേഖലക്കും വിശിഷ്യ ഇന്ത്യൻ സമൂഹത്തിനും തീരാ നഷ്ടമാണെന്ന് പ്രസിഡണ്ട് അഷറഫ് അപ്പക്കാടൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.