കണ്ണൂര്‍: കണ്ണൂര്‍ പുഴയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കരിയാട് പുതുശേരി പളളിക്ക് സമീപം പൊതുവാല്‍ക്കണ്ടി പി.കെ. സിദ്ദിഖിനെ(48)യാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കാഞ്ഞിരക്കടവ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെയാണ് മരിച്ചത് സിദ്ധിഖാണെന്ന് തിരിച്ചറിഞ്ഞത്. ചൊക്ലി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.