കൊച്ചി: എറണാകുളം കരയോഗവും ചിന്മയമിഷനും സംയുക്തമായി ഈ വര്‍ഷത്തെ ഗീതാ പ്രഭാഷണ പരമ്പര ഡിസംബര്‍ 18-ാം തീയതി മുതല്‍ 22-ാം തീയതി വരെ നടത്തുന്നു.
എല്ലാ ദിവസവും ടിഡിഎം ഹാളില്‍ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ‘നമേ ഭക്തഃ പ്രണശ്യതി’ ഭക്തി – ഭഗവദ്ഗീതയിലൂടെ ഗീതാ പ്രഭാഷണം ആചാര്യന്‍ സ്വാമി ശാരദാനന്ദ സരസ്വതി, പിറവം ചിന്മയ മിഷന്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആണ് പ്രഭാഷണ പരമ്പര നടത്തുന്നത്.
ഡിസംബര്‍ 18-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ചിന്മയ മിഷന്‍ കേരള ഘടകം അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി ഭദ്രദീപപ്രോജ്വലനവും ഉദ്ഘാടനവും ചെയ്യും.
എറണാകുളം കരയോഗം പ്രസിഡന്‍റ് ആലപ്പാട്ട് മുരളീധരന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, ജനറല്‍ സെക്രട്ടറി പി.രാമചന്ദ്രന്‍ (വേണു), ചീഫ് സേവക് ചിന്മയ മിഷന്‍ ട്രസ്റ്റ് ഗ്രേറ്റ് കൊച്ചിന്‍ എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. ഏവര്‍ക്കും സ്വാഗതം.