ജിദ്ദ- ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളിന് വിജയിച്ച സൗദി അറേബ്യയുടെ അൽ ഇത്തിഹാദ് ഇന്ന്(വെള്ളി) ഈജിപ്ഷ്യൻ ക്ലബ്ബായ അൽ അഹ്ലിയോട് തോറ്റത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്. ഇതോടെ ഫിഫ ക്ലബ് വേൾഡ് കപ്പ് ഫുട്‌ബോളിൽനിന്ന് ആതിഥേയ ടീമായ ഇത്തിഹാദ് പുറത്തായി. 21-ാം മിനിറ്റിൽ ഒരു ഗോൾ വഴങ്ങിയ ഇത്തിഹാദിന് 45-ാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചെങ്കിലും സൂപ്പർ താരം കരീം ബെൻസേമക്ക് ലക്ഷ്യം കാണാനായില്ല. അഹ് ലിയുടെ ആദ്യ ഗോൾ 21-ാം മിനിറ്റിൽ അൽ മാലോലിന്റെ പെനാൽറ്റിയിലൂടെയായിരുന്നു. മാലൂൽ എടുത്ത ശക്തമായ ഷോട്ട് തടയാൻ ഇത്തിഹാദ് ഗോളി അൽ മയൂഫ് ഇടത്തേക്ക് ചാടി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യപകുതി അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് ഇത്തിഹാദിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. അഹ്ലി താരത്തിന്റെ പന്തിൽ കൈ തട്ടിയതായിരുന്നു പെനാൽറ്റിക്ക് കാരണം. എന്നാൽ ബെൻസേമ എടുത്ത കിക്ക് പാഴായി. ബെൻസേമയുടെ ഷോട്ട് ഗോളി തടുത്തിട്ടു. 59-ാം മിനിറ്റിൽ അഹ് ലിയുടെ ഹുസൈൻ അൽ ഷഹാത്ത് ടീമിന്റെ രണ്ടാം ഗോൾ നേടി. നാലു മിനിറ്റിന് ഇമാം അഷോർ ഒരു ഗോൾ കൂടി നേടി അഹ്്‌ലിയുടെ പട്ടികയിൽ ഗോളിന്റെ എണ്ണം മൂന്നാക്കി. തൊണ്ണൂറാം മിനിറ്റിൽ ബെൻസേമയാണ് ഇത്തിഹാദിന്റെ ആശ്വാസ ഗോൾ നേടിയത്. ആദ്യ മത്സരത്തിലും ബെൻസേമ ഒരു ഗോൾ നേടിയിരുന്നു. സെമിയില്‍ ലാറ്റിനമേരിക്കന്‍ ജേതാക്കളായ ഫളമിനന്‍സ്  ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്തിലെ അല്‍ അഹലിയെയോ നേരിടും. 
ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനിലെ ഉറാവ റെഡ് ഡയമണ്ട്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് കോണ്‍കകാഫ് ചാമ്പ്യന്മാരായ മെക്‌സിക്കോയിലെ ലിയോണിനെ തോല്‍പിച്ചിരുന്നു. എഴുപത്തെട്ടാം മിനിറ്റില്‍ അലക്‌സ് ഷാള്‍ക്കാണ് ഗോളടിച്ചത്. എണ്‍പത്തിനാലാം മിനിറ്റില്‍ വില്യം ടെസിലൊ പുറത്തായതോടെ ലിയോണിന്റെ തിരിച്ചുവരവ് അവതാളത്തിലായി.
ഉറാവ സെമിഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് നേരിടുക. 
2023 December 15Kalikkalamfifaclub world cupfootballtitle_en: ithihad out from fifa cup

By admin

Leave a Reply

Your email address will not be published. Required fields are marked *