തിരുവനന്തപുരം:വീടിന്റെ ചുവരിൽ കുത്തിവരച്ച് തുടക്കമിട്ട നമ്മുടെ കുരുന്നിന്റെ  ഭാവന സൃഷ്ടികൾ ഇനി നാട് അറിയാൻ ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ് ), വനിത ശിശു വികസന വകുപ്പിന്റെയും, ചൈൽഡ് ഡെവലപ്പ്മെന്റ് സെർവിസിസ്ന്റെയും (ഐ.സി. ഡി.എസ്‌) സഹരണത്തോടെ അവസരം ഒരുക്കി
തിരുവനന്തപുരം കോർപ്പറേഷനിലെ മരുതൻകുഴി, ഇടപ്പഴഞ്ഞി, ഊളൻപാറ എന്നീ അംഗൻവാടികളിലെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങൾ ആയ കുരുന്നുകളുടെ ചിത്രരചന(കുത്തിവര)യാണ് ഊളമ്പാറ അഗനവാടിയിൽ വച്ച്  നടന്നത്.
ഐസിഡിഎസ് സൂപ്പർവൈസർ എ. ഷീജ യുടെ അധ്യക്ഷതയിൽ ഹിൽഡെഫ് ജനറൽ സെക്രട്ടറി അജി ബി. റാന്നി ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജി എസ്. ഷംനാദ് സമാപന സന്ദേശവും, സമ്മാനങ്ങളും വിതരണം ചെയ്തു. കൗൺസിലർമാരായ  എസ്.സതി കുമാരി, എസ്. മധുസൂദനൻ നായർ,മൽഹാർദിവ്യ ശബരിനാഥൻ എന്നിവർ മുഖ്യ അതിഥികൾ ആയിരിന്നു.
കുഞ്ഞുങ്ങൾ പുസ്തകപ്പുഴുക്കൾ മാത്രമാകാതെ അവരുടെ വിവിധ സർഗ്ഗാത്മികമായ കഴിവുകളെ പൊതുസമൂഹത്തിൽ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന പദ്ധതിക്കാണ്ഹിൽഡെഫ് തുടക്കം കുറിച്ചത്.
അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വിവിധ കളർ പെൻസിൽ കൊണ്ട് വരച്ചുകൂട്ടിയത് അവരുടെ മാതാപിതാക്കൾ അടക്കമുള്ളവരുടെ കണ്ണിനും മനസ്സിനും കുളിർമ ഏകിചിത്രരചനയ്ക്കുശേഷം കുട്ടികൾ വരച്ച ചിത്രങ്ങൾ പരിശോധിച്ചസബ് ജഡ്ജ് എസ്. ഷംനാദ്  എല്ലാവരും വിജയികളാണെന്ന് പറഞ്ഞപ്പോൾ കുട്ടികളെക്കാൾ ഏറെ സന്തോഷം മാതാപിതാക്കൾക്കാണ് ഉണ്ടായത്.
എസ്.എസ്.മുകുന്ദേഷ്, കെ നസീഹ, ഡോ.നിഷഅനു, എസ്. ആർ.അനുരാധ,ശ്യാമള രവികുമാർ, അനൂപ് ജോസഫ്, ജെ മല്ലിക ഗീതാ കുമാരി,എൽ. പ്രസന്ന, സ്മിനിഷ് ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *