ഇന്ത്യൻ വിപണിയിൽ നിസാൻ ഒരു പുതിയ ഇടത്തരം എസ്‌യുവി അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിവയ്‌ക്കെതിരെയാണ് പുതിയ എസ്‌യുവി മത്സരിക്കുക. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ എംപിവിയും കമ്പനി നിർമ്മിക്കുന്നുണ്ട്.
പുതിയ ഇടത്തരം എസ്‌യുവി അവതരിപ്പിക്കുന്നതിന് മുമ്പ്, മാഗ്‌നൈറ്റ് കോംപാക്റ്റ് എസ്‌യുവിയുടെ നവീകരിച്ച പതിപ്പ് നിസാൻ അവതരിപ്പിക്കും. പുതിയ നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024 പകുതിയോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം, മെക്‌സിക്കോ പോലുള്ള ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്ക് പുതുക്കിയ മാഗ്‌നൈറ്റും നിസ്സാൻ കയറ്റുമതി ചെയ്യാൻ തുടങ്ങും.
പുതിയ മാഗ്‌നൈറ്റിനൊപ്പം, ജാപ്പനീസ് നിർമ്മാതാവിന്റെ ഇന്ത്യൻ വിഭാഗം ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവ ഉൾപ്പെടെ പുതിയ വിപണികളിലേക്കും പ്രവേശിക്കും. നിസാൻ നിലവിൽ പ്രതിവർഷം 25,000 മുതൽ 30,000 യൂണിറ്റ് വരെ മാഗ്നൈറ്റ് സബ്-4 മീറ്റർ എസ്‌യുവി വിൽക്കുന്നുണ്ട്. മാഗ്‌നൈറ്റ് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതോടെ, എസ്‌യുവിയുടെ ഉൽപ്പാദന അളവ് പ്രതിവർഷം 40,000 മുതൽ 50,000 യൂണിറ്റുകളായി ഉയർത്താൻ സാധിക്കും.
2025 നും 2027 നും ഇടയിൽ ഒരു പുതിയ ഇടത്തരം എസ്‌യുവികളും എ-സെഗ്‌മെന്റ് ഇലക്ട്രിക് വാഹനവും നിസാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പുതിയ നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ എസ്‌യുവിക്ക് സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങളും ഗണ്യമായി പരിഷ്‌ക്കരണവും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. നിലവിലുള്ള പവർട്രെയിൻ ഓപ്ഷനുകൾ എസ്‌യുവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ഒരു സിഎൻജി പതിപ്പും ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *