പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിന് ശേഷം നടത്തിയ ആദ്യ പ്രസ്താവനയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ”ഇത് ഗുരുതരമായ സംഭവമാണ്. ഇതിന്റെ പേരില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. തീര്‍ച്ചയായും ഒരു വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്റ് സുരക്ഷ സ്പീക്കറുടെ കീഴിലാണെന്ന് എല്ലാവര്‍ക്കും അറിയാം, സ്പീക്കര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. ഞങ്ങള്‍ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്, ആ റിപ്പോര്‍ട്ട് ഉടന്‍ സ്പീക്കര്‍ക്ക് അയയ്ക്കും” അജണ്ട ആജ്തക് 2023 സെഷനില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കാനും ലോക്സഭാ സുരക്ഷ വര്‍ധിപ്പിക്കുന്നത് പരിശോധിക്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അമിത് ഷാ ഉറപ്പ് നല്‍കി.
പഴുതുകള്‍ ഉണ്ടാകരുത്, എന്നാല്‍ ആ വിടവുകള്‍ നികത്തുകയാണ് നമ്മുടെ ഉത്തരവാദിത്തം, ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന, അമിത് ഷാ പറഞ്ഞു. സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കാനും ലോക്സഭാ സുരക്ഷ വര്‍ധിപ്പിക്കുന്നത് പരിശോധിക്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അമിത് ഷാ ഉറപ്പ് നല്‍കി. 2001ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ ഇന്നലെയാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്.
അതിനിടെ സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിന് പാര്‍ലമെന്റില്‍ നിന്ന് 15 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ലമെന്റ് സുരക്ഷാവീഴ്ചയില്‍ സര്‍ക്കാരിന്റെ പ്രസ്താവന ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് അച്ചടക്ക നടപടി. പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ സര്‍ക്കാരിന്റെ പ്രസ്താവന ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് അച്ചടക്ക നടപടി. മാണിക്കം ടാഗോര്‍, കനിമൊഴി, പിആര്‍ നടരാജന്‍, വി കെ ശ്രീകണ്ഠം, ബെന്നി ബഹന്‍, കെ സുബ്രഹ്‌മണ്യം, എസ്ആര്‍ പ്രതിബന്‍, എസ് വെങ്കിടേശന്‍, മുഹമ്മദ് ജാവേദ്, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, തമിഴ്‌നാട്ടില്‍ ജ്യോതിമണി, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, ഡെറിക് ഒബ്രയിന്‍ എന്നിവരെയാണ് ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്ത 15 എംപിമാരില്‍ ഒമ്പത് പേര്‍ കോണ്‍ഗ്രസില്‍ നിന്നും രണ്ട് സിപിഎമ്മില്‍ നിന്നും രണ്ട് ഡിഎംകെയില്‍ നിന്നും സിപിഐയില്‍ നിന്നും ടിഎംസിയില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.