ഇരിങ്ങാലക്കുട: വെളയനാട് പട്ടാപ്പകല്‍ വീടിന്റെ മുന്‍വാതില്‍ പൊളിച്ച് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പീച്ചി പുളിക്കല്‍ വീട്ടില്‍ സന്തോഷാ(42)ണ് അറസ്റ്റിലായത്. തൃശൂരില്‍ വിറ്റ മോഷണ മുതലുകള്‍ കണ്ടെത്തി. കഴിഞ്ഞമാസം 29നാണ് സംഭവം.
വെളയനാട് സ്വദേശി മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ വീട് പൂട്ടി മോഹനനും കുടുംബവും പട്ടാമ്പിയില്‍ പോയി രാത്രി വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒല്ലൂര്‍, വിയ്യൂര്‍, പുതുക്കാട്, വരന്തരപ്പിള്ളി, മണ്ണുത്തി, ഇരിങ്ങാലക്കുട ഉള്‍പ്പെടെ നിരവധി സ്‌റ്റേഷനുകളില്‍ പ്രതിക്കെതിരെ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.