കോട്ടയം : കേരളത്തിലെ ഒന്നാംനിര ഇലക്ട്രോണിക്സ് ഡീലർ ആയ ഓക്സിജന്‍ ഡിജിറ്റലിന്‍റെ തെരെഞ്ഞെടുക്കപ്പെട്ട ഷോറൂമുകളില്‍ വരുന്ന ഞായറാഴ്ച ഓണ്‍ലൈന്‍ ഫ്ലാഷ് സെയില്‍ മോഡലില്‍ ‘ സൂപ്പർ സൺഡേ സെയിൽ’ സംഘടിപ്പിക്കുന്നു.
വര്‍ഷാവസാന ഇയർ എന്‍ഡ് സെയിലിന്‍റെ ഭാഗമായാണ് ഡിസംബർ 17 നു സൂപ്പർ സൺഡേ സെയിൽ സംഘടിപ്പിക്കുന്നത്. അടുത്തിടെ ഓക്സിജന്‍ നടത്തിയ മിഡ് നൈറ്റ് സെയിലിനേക്കാള്‍ ഗംഭീര ഓഫറുകള്‍ ആണ് സൂപ്പർ സൺഡേ സെയിലിലും അവതരിപ്പിക്കുന്നത്.
ഓക്സിജന്‍ കോട്ടയം, എര്‍ണാകുളം, കോട്ടയ്ക്കല്‍, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ഷോറൂമുകളില്‍ മാത്രമാകും സൂപ്പർ സൺഡേ സെയില്‍ നടക്കുക.
ഏറ്റവും പുതിയ ന്യൂ ജെന്‍ ബ്രാണ്ടായ ആപ്പിള്‍ 15 നൊപ്പം 15000 രൂപ മൂല്യമുള്ള ആപ്പിള്‍ പ്രൊട്ടക്ഷന്‍, അഡാപ്റ്റര്‍, ബാക് കെയ്സ്, ടെംബേര്‍ഡ് ഗ്ലാസ് എന്നിവ സൌജന്യമായി ലഭിക്കുന്നുവെന്നത് സൂപ്പര്‍ സെയിലിലെ പ്രധാന ആകര്‍ഷണമാണ്.
വമ്പന്‍ ഓഫറുകളില്‍ അണിനിരത്തുന്ന ലോകോത്തര ബ്രാണ്ടുകളുടെ ലാപ്ടോപ്പുകളില്‍ മാക്ബുക്കിന് വെറും 77990 രൂപ മുതൽ ലഭ്യമാണ്. ഐ-3 ലാപ്ടോപ്പ് വെറും 28990 മുതൽ സൂപ്പർ സൺഡേ സെയിലില്‍ അവതരിപ്പിക്കും.
റീഫ്രിജിറേറ്ററുകള്‍ക്ക് 9790 മുതലാണ് വില ആരംഭിക്കുക. വാഷിംഗ് മെഷീൻ വെറും 6490 മുതലും, സ്മാർട്ട് എല്‍.ഇ.ഡി ടിവികള്‍ വെറും 6999 മുതലും ലഭിക്കും. 1.3 ടൺ എയര്‍ കണ്ടീഷ്ണറുകള്‍ വെറും 23990 മുതലും ലഭ്യമാണ്.
399 മുതൽ ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് അയണ്‍ ബോക്സുകളും 299 മുതൽ അപ്പച്ചട്ടികളും ലഭിക്കും. വെറും 199 മുതൽ ചോപ്പറും, 599 മുതൽ കുക്കറുകളും, 399 മുതൽ കെറ്റിലുകളും ലഭിക്കും.
കൂടാതെ 10000 രൂപ മുകളിൽ ഉള്ള സ്മാർട്ട്ഫോൺ പർച്ചേസുകൾക്ക് നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിൻ സമ്മാനം ലഭിക്കും. ഷോറൂമുകളില്‍ തല്‍സമയ വായ്പകള്‍ക്ക് മിക്ക പ്രധാന ബാങ്കുകളുടെയും പ്രതിനിധികള്‍ തയ്യാറായിരിക്കും. ഈസി ഇ എം ഐ കളും ബാങ്ക് കാര്‍ഡുകളുടെ ക്യാഷ് ഓഫറുകളും ക്യാഷ് ബാക് ഓഫറുകളും ലഭ്യമാണ്.