കൊച്ചി: പോളിസി ഉടമകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന സമഗ്രവും ലളിതവുമായ ആക്ടീവ് വണ്‍ പദ്ധതിക്ക് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടക്കം കുറിച്ചു. ആരോഗ്യകരവും സജീവവുമായ ജീവിത ശൈലി പിന്തുടര്‍ന്ന് മുഴുവന്‍ പ്രീമിയവും തിരികെ വാങ്ങാനുള്ള ഹെല്‍ത്ത് റീട്ടേണ്‍സ് എന്ന പേരിലുള്ള അവസരവും ഈ പദ്ധതി മുന്നോട്ടു വെക്കുന്നുണ്ട്.
ക്ലെയിം പ്രൊട്ടക്ട്, ഉപ പരിധികള്‍ ഇല്ലാതെ പ്രയോജനപ്പെടുത്താനുള്ള അവസരം, സൂപ്പര്‍ റീലോഡ്, സൂപ്പര്‍ ക്രെഡിറ്റ് എന്നീ സവിശേഷതകളും പദ്ധതിയിലുണ്ട്. പുതുക്കിയ പ്രീമിയം അടക്കല്‍, മറ്റ് മെഡിക്കല്‍ ഇതര ചെലവുകള്‍, ഒപി ചെലവുകള്‍ തുടങ്ങിയവയ്ക്കായി തിരികെ കിട്ടുന്ന ഹെല്‍ത്ത് റിട്ടേണ്‍സ് പ്രയോജനപ്പെടുത്താം.
ക്ലെയിം പ്രൊട്ടക്ട് വഴി ഫെയ്സ് മാസ്ക്കുകള്‍, ഗ്ലൗസുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയ മെഡിക്കല്‍ ഇതര ചെലവുകള്‍ ലഭിക്കും. സൂപ്പര്‍ റീലോഡ് അനുസരിച്ച് പരിരക്ഷാ തുക തീരുകയാണെങ്കില്‍ പരിധിയില്ലാതെ റീലോഡ് ചെയ്യാനാവും. പരിരക്ഷാ തുക ആറാം വര്‍ഷത്തോടെ ആറു മടങ്ങു വരെ വര്‍ധിപ്പിക്കാനാണ് സൂപ്പര്‍ ക്രെഡിറ്റ് സഹായകമാകുന്നത്.
തങ്ങളുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് ആക്ടീവ് വണ്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പോളിസി ഉടമകളെ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാന്‍ പ്രോല്‍സാഹിപ്പിക്കുക തങ്ങളുടെ കാഴ്ചപ്പാടാണെന്നും ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിഇഒ മയാങ്ക് ബത്വാള്‍ പറഞ്ഞു.