ചേലക്കര: ശബരിമലയിൽ ഭക്തരെ സംരക്ഷിക്കുക എന്ന ആവശ്യവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ ചേലക്കരയിലെ ക്യാമ്പ് ഓഫീസിലേക്ക് ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പ്രതിഷേധ മാർച്ച് കെപിസിസി ജനറൽ സെക്രട്ടറിയും, മുൻ എംഎൽഎയും ആയ അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എം അനീഷ് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി ബാബുരാജ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.വി ദാസൻ, ഇ വേണുഗോപാല മേനോൻ, ടി.എം കൃഷ്ണൻ, ടി.എ രാധാകൃഷ്ണൻ, പി സുലൈമാൻ, ടി ഗോപാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.കെ മുരളീധരൻ, കെ പത്മജ ടീച്ചർ, മണ്ഡലം പ്രസിഡന്‍റുമാരായ വിനോദ് പന്തലാടി, കെ.പി ഷാജി, എം അയ്യാവു, ജയപ്രകാശ് കെ, കെ.ജി സന്തോഷ്, എം ഉദയൻ, അഖിലാഷ് പാഞ്ഞാൾ തുടങ്ങിയവർ നേതൃത്വം നൽകി.