കൊച്ചി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുള്ള മാസപ്പടി കേസിൽ കോടതിയെ സമീപിക്കുമെന്ന് മാത്യു കുഴല്നാടന് എംഎൽഎ.
പരാതി കൊടുത്തിട്ട് രണ്ടര മാസമായി. എന്നാൽ ഇതുവരെയും വിജിലന്‍സിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇല്ല. അതിനാൽ കോടതിയെ സമീപിക്കും.
സിഎംആര്‍എല്‍ കമ്പനി ആകെ 90 കോടി രൂപ സംഭാവന കൊടുത്തിട്ടുണ്ട്. പിവി, പിണറായി വിജയന് അല്ല എന്ന് പറയുന്നതില്‍ എന്ത് ഔന്നിത്യമാണുള്ളതെന്നും മാത്യു കുഴല്നാടന് ചോദിച്ചു.
വര്‍ഷങ്ങളോളം സിഎംആര്‍എല്ലിന് മണല്‍ ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴല്നാടന് ആരോപിച്ചു.