കന്യാകുമാരി: മദ്യലഹരിയില്‍ മരത്തിലിരുന്ന കുരങ്ങിന്റെ വാലില്‍ പിടിച്ചുവലിച്ചയാള്‍ അറസ്റ്റില്‍. പണകുടി അണ്ണാനഗര്‍ സ്വദേശി രഞ്ജിത് കുമാറാ(42)ണ് കുരങ്ങനെ ഉപദ്രവിച്ചത്. കന്യാകുമാരിയിലാണ് സംഭവം.
കുരങ്ങിനെ ഉപദ്രവിക്കുന്ന ചിത്രം പുറത്തു വന്നതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭൂതപാണ്ടി വനമേഖലയില്‍ റോസ്മിയപുരം കന്നിമാര ഓട വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന രഞ്ജിത് കുരങ്ങിന്റെ വാലില്‍ പിടിച്ചുവലിക്കുകയായിരുന്നു.
ചിത്രം പുറത്തുവന്നതോടെ ഡി.എഫ്.ഒ. ഇളയരാജയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്. ഭൂതപാണ്ടി റേഞ്ച് ഓഫീസറാണ് രഞ്ജിത്തിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.