ഡൽഹി: പാർലമെന്റ് അക്രമണത്തിലെ മുഖ്യസൂത്രധാരൻ ലളിത് ഝാ ഡൽഹിയിൽ പിടിയിൽ. ബിഹാർ സ്വദേശിയായ ലളിത് ഝാ അധ്യാപകനാണ്.
ഇയാളെ ഡല്‍ഹിയില്‍നിന്ന് 125 കി.മീ അകലെ നീംറാന എന്ന സ്ഥലത്താണ് അവസാനം കണ്ടതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നു.
ലളിത് ഝായുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനമായ ഡിസംബര്‍ 13-ന് അക്രമം നടത്താന്‍ തീരുമാനിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
പാര്‍ലമെന്റിനു പുറത്ത് പുകക്കുറ്റി തുറന്നു പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ലളിത് ഝാ ആണ്.