മലമ്പുഴ: പാലക്കാട് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം എ. പ്രഭാകരന്‍ എം എൽ എ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവ് അദ്ധ്യക്ഷയായി.
അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് കെ.എല്‍. രാധാകൃഷ്ണന്‍ വിശിഷ്ടാഥിതിയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയപ്രസാദ്, റിട്ടയേർഡ് പാലക്കാട് ജില്ലാ ജയില്‍ സൂപ്രണ്ട് എസ് ശിവദാസ്, കെ ജെ എസ് ഒ സംസ്ഥാന പ്രസിഡന്റ് സി.പി.റിനേഷ് എന്നിവര്‍ സംസാരിച്ചു.
ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന മത്സരങ്ങളില്‍ വിജയികളായ അന്തേവാസികള്‍ക്ക് സമ്മാനദാനങ്ങള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് സി.എസ്.അനീഷ് നന്ദി പറഞ്ഞു. ഉച്ചക്ക് ശേഷം കോമഡി ഉത്സവം ഫെയിം മുരളി ചാലക്കുടി അവതരിപ്പിക്കുന്ന സംഗീത ഹാസ്യ വിസ്മയം നടത്തി.