ഗ്രീൻ പീസ് ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. ​ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. പ്രോട്ടീൻ, ഫൈബർ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ഗ്രീൻ പീസ്. 100 ഗ്രാം ഗ്രീൻ പീസിൽ അടങ്ങിയിരിക്കുന്ന ശരാശരി കലോറി 78 കലോറിയാണ്.
പീസ് താരതമ്യേന കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണ്. പീസ് ഫൈബറും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമാണ്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. വിറ്റാമിനുകൾ ബി 6, സി, ഫോളേറ്റ് (ഫോളിക് ആസിഡ്) എന്നിവ ​ഗ്രീൻ പീസിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും സഹായിക്കും. 
ഗ്രീൻ പീസ് പ്രോട്ടീന്റെ ഏറ്റവും മികച്ച സസ്യ-അധിഷ്ഠിത സ്രോതസ്സുകളിലൊന്നാണ്. പ്രോട്ടീൻ ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള നല്ലൊരു ഭക്ഷണമാണ് ​ഗ്രീൻ പീസ്. ഗ്രീൻ പീസ് നിയാസിനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ട്രൈഗ്ലിസറൈഡുകളുടെയും VLDL (വളരെ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) ഉൽപാദനം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വാർദ്ധക്യത്തിൽ തിമിരം, മാക്യുലർ ഡീജനറേഷൻ അല്ലെങ്കിൽ കാഴ്ച നഷ്ടപ്പെടൽ എന്നിവയുടെ സാധ്യത കുറയ്ക്കാൻ ​ഗ്രീൻ പീസിൽ അടങ്ങിയിട്ടുള്ള ല്യൂട്ടിൻ സഹായിക്കുന്നു. ​ഗ്രീൻ പീസിൽ അടങ്ങിയിരിക്കുന്ന ലയിക്കാത്ത നാരുകൾ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, ശരീരത്തിലെ സ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം ഉറപ്പാക്കാനും ​ഗ്രീൻ പീസ് സഹായിക്കുന്നു. 
100 ഗ്രാം ​ഗ്രീൻ പീസിൽ 81 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. നാരുകളുടെ ഉയർന്ന ഉള്ളടക്കവും ശരീരഭാരം കുറയ്ക്കുന്നതിൽ അതിന്റെ പങ്ക് വഹിക്കുന്നു. ഫൈബർ വിശപ്പ് കുറയ്ക്കാൻ സഹായകമാണ്. അര കപ്പ് ഗ്രീൻ പീസിൽ 4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *