കുവൈറ്റ്: കുവൈറ്റ് അടക്കം 32 രാജ്യങ്ങളിലെ പൗരന്മാര്‍ക്കും എന്‍ട്രി വിസ ഒഴിവാക്കി. ഇറാനിലെ റിസോര്‍ട്ടുകളിലും വിനോദസഞ്ചാര മേഖലകളിലും വിനോദസഞ്ചാരത്തെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്നതിനു ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള ചട്ടക്കൂടിനുള്ളില്‍ ഇറാനിയന്‍ മന്ത്രിമാര്‍ ഇന്നലെ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി രാജ്യത്തെ ഇറാന്‍ സ്ഥാനപതി ഒസാമ ദിയാബ് പറഞ്ഞു.
സൗദി അറേബ്യ, എമിറേറ്റ്സ് , ബഹ്റൈന്‍, ഖത്തര്‍ എന്നിവയ്ക്കൊപ്പം 32 രാജ്യങ്ങളുമായുള്ള പ്രവേശനം സുഗമമാക്കുന്നതിന്നു എംബസി ഈയിടെ വാര്‍ഷിക മള്‍ട്ടി എന്‍ട്രി വിസ അനുവദിച്ചു തുടങ്ങിയിരുന്നു.