എന്തിനാണ്നീയിങ്ങനെ ഒച്ച വെയ്ക്കുന്നത്?തിരക്കു കൂട്ടുന്നത്?ഓടിനടക്കുകയുംചിറകടിക്കുകയുംചെയ്യുന്നത്?നിലാവ് പെയ്തുവീണവഴികളിൽനിശ്ശബ്ദമൊരു കവിതഎല്ലാം കണ്ടിട്ടുംകാണാത്തവളെപ്പോലെകടന്നുപോകുന്നുമരം ഒരില കാറ്റിനുനൽകുന്നുപക്ഷി ഒരു തൂവൽപൊഴിച്ചിടുന്നുഭൂമി വിശ്രമമില്ലാതെകറങ്ങുന്നുസൂര്യനുദിച്ച്അസ്തമിക്കുന്നു..!അപ്രതീക്ഷിതമായിഇന്നൊരുമഴപെയ്തേക്കാംആരെങ്കിലുമൊക്കെസ്നേഹത്തെക്കുറിച്ച്കഥയെഴുതിയേക്കാംഇലച്ചാറുകൊണ്ടൊരുചിത്രം വരച്ചേക്കാംഅതിലപ്പുറംമറ്റെന്തുണ്ടാകാനാണ്?ഇന്നലെകൾ..ഇന്നുകൾ..നാളെകൾ..എല്ലാത്തിനുംഒരേ നിറം,ഒരേ സ്വരംഒരേ..രൂപം !
-ഷറീന തയ്യിൽ