ആലപ്പുഴ: അരൂരിൽ യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘർഷം.
മാക്കെകടവിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.
ഏറ്റുമുട്ടലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആസിഫ്, ഫഹദ്, നവാസ് എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് 30 ഓളം പേരെ കരുതൽ തടങ്കലിലാക്കി.