ഹൃദയത്തിന്റെ രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാർട്ട് ഡിസീസ് ആണ് ഏറ്റവും പ്രധാനപ്പെട്ടതും അപകടകരമായതുമായ ഹൃദ്രോഗം. അവബോധവും സമയബന്ധിതമായ രോഗനിർണയവും രോഗം തടയുന്നതിന് സഹായിക്കുന്നു.
ഹൃദയപേശികൾ നശിക്കുന്നത് ഹൃദയത്തിന്റെ സ്വാഭാവികമായ പമ്പിങ്ങ് കഴിവിനെയാണ് ബാധിക്കുക. ഇത് ശരീരത്തിലെ മൊത്തം അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുകയും ക്രമേണ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ആവശ്യമുള്ള രക്തം പമ്പ് ചെയ്യുവാൻ ഹൃദയത്തിന് കഴിയാതെ വരികയും ചെയ്യുന്നു.
രാത്രിയിൽ നെഞ്ചിൽ അസ്വസ്ഥ ഉണ്ടാകുന്നത് പലപ്പോഴും ദഹനക്കേട് എന്ന് പറഞ്ഞ് അവഗണിക്കാറാണ് പതിവ്. രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന നെഞ്ചുവേദന ആൻജീന അല്ലെങ്കിൽ കൊറോണറി ആർട്ടറി രോഗത്തെ സൂചിപ്പിക്കാം. കൈ, കഴുത്ത്, താടിയെല്ല് അല്ലെങ്കിൽ പുറകിലേക്ക് വേദന ഉണ്ടാകുന്നുവെങ്കിൽ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. അത്തരം വേദനകൾ തള്ളിക്കളയരുതെന്നും ഉടനടി വൈദ്യസഹായം തേടണമെന്നും വിദഗ്ധർ പറയുന്നു.
ഉറക്കത്തിൽ ഇടയ്ക്കിടെയുള്ള ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്ന സ്ലീപ്പ് അപ്നിയ, ഹൃദയസംബന്ധമായ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിട്ടുമാറാത്ത കൂർക്കംവലി, ഉറക്കത്തിൽ വായുവിനു വേണ്ടി ശ്വാസം മുട്ടൽ, എന്നിവ അനുഭവപ്പെടുന്നവർ ഡോക്ടറെ കാണുക.
രാത്രി ഒരു കാരണവുമില്ലാതെ അമിതമായി വിയർക്കുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാത്രിയിൽ അമിതമായ വിയർപ്പ്, ഹൃദയം ആവശ്യമുള്ളതിനേക്കാൾ കഠിനമായി പ്രവർത്തിക്കുന്നുവെന്ന് എന്നതിന്റെ മറ്റൊരു സൂചനയാണ്. ഒരുപക്ഷേ തടസ്സമോ ഹൃദയപേശികളുടെ ബലഹീനതയ്ക്ക് കാരണമാകും.
രാത്രിയിൽ ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലാണ് മറ്റൊരു ലക്ഷണം. ഇത് മൂത്രനാളിയിലെ അണുബാധയോ പ്രമേഹമോ ഉൾപ്പെടെയുള്ള പല അവസ്ഥകളുടെയും ലക്ഷണമാകുമെങ്കിലും ഹൃദയസ്തംഭനത്തെയും കൂടി ലക്ഷണമാണ്. നിങ്ങൾ ശ്വാസംമുട്ടലോടെ എഴുന്നേൽക്കുകയാണെങ്കിൽ അതും ഹൃദയസ്തംഭനത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഡിസ്പ്നിയ, രാത്രിയിൽ പെട്ടെന്നുള്ളതും കഠിനവുമായ ശ്വാസതടസ്സം, ഹൃദയസ്തംഭനത്തെ സൂചിപ്പിക്കാം.