പത്തനംതിട്ട: ശബരിമല ഭക്തജന തിരക്ക് വിഷയത്തില്‍ മലക്കംമറിഞ്ഞ് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. പതിനെട്ടാം പടിയുടെ വീതി വര്‍ദ്ധിപ്പിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ പ്രകാരം പതിനെട്ടാം പടിയുടെ വീതി വര്‍ധിപ്പിക്കാന്‍ കഴിയില്ല.
വീതി വര്‍ദ്ധിപ്പിക്കുന്ന കാര്യം നേരത്തെ തന്നെ പരിശോധിച്ചതാണ്. പ്രശ്‌നം പരിഹരിക്കാന്‍ പതിനെട്ടാം പടിയില്‍ നല്ല ശ്രദ്ധ കൊടുക്കുക മാത്രമാണ് വഴിയെന്നും അദ്ദേഹം ടി.പി സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പതിനെട്ടാം പടിയുടെ വീതി വര്‍ദ്ധിപ്പിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വെച്ച് മറയ്ക്കാന്‍ പറ്റുമോ, വീതി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ എന്നൊക്കെ നേരത്തെ പരിശോധിച്ചതാണ്. എന്നാല്‍ അതൊന്നും നടക്കില്ല.
ഇപ്പോള്‍ ഉള്ളത് വെച്ചേ നമുക്ക് ചെയ്യാന്‍ കഴിയൂ. പതിനെട്ടാംപടിയില്‍ നല്ല ശ്രദ്ധ കൊടുക്കുക മാത്രമാണ് പരിഹാരം. തൊഴുതു കഴിയുന്നവര്‍ അവിടെ നില്‍ക്കാതെ എളുപ്പത്തില്‍ മടങ്ങാനും ശ്രദ്ധിക്കണം. ശബരിമലയില്‍ ജോലി ചെയ്ത് പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ ക്രമീകരണത്തില്‍ വീഴ്ച പറ്റി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞു. ഉള്ളവര്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നില്ല. ശബരിമലയെ ശ്രദ്ധിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ നവകേരള സദസിന്റെ തിരക്കിലെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞു.