ടെല്‍അവീവ്- ഗാസയിലെ വീടുകളില്‍ കയറിയും ട്രക്കിനു പിന്നില്‍ ഭക്ഷണം കത്തിച്ചും വംശീയ മുദ്രാവാക്യങ്ങള്‍ മുഴക്കി നൃത്തം ചവിട്ടിയും സൈനികര്‍ പുറത്തുവിടുന്ന വീഡിയോകള്‍ ഇസ്രായിലിന് തലവേദനമായി.
ഇസ്രായില്‍ സൈനികര്‍ ഗാസയില്‍ അപകീര്‍ത്തികരമായ രീതിയില്‍ പെരുമാറുന്നതിന്റെ നിരവധി വൈറല്‍ വീഡിയോകളും ഫോട്ടോകളുമാണ് സമീപ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇത് ഇസ്രായേല്‍ സൈന്യത്തിന് വലിയ തലവേദന സൃഷ്ടിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സിവിലിയന്‍ മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, ഇസ്രായിലിന്റെ യുദ്ധ തന്ത്രങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്നതിനിടെയാണ് സൈനികരുടെ ഭാഗത്തുനിന്നുള്ള ലജ്ജാകരമായ നടപടികളെന്ന്   അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഒറ്റപ്പെട്ട ചില കേസുകളില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഇസ്രായില്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ പുതിയ സംഭവമല്ല. വര്‍ഷങ്ങളായി, ഇസ്രായില്‍ സൈനികരും  യുഎസ് സൈനികരും സംഘര്‍ഷ മേഖലകളില്‍ അനുചിതമായി ലജ്ജയില്ലാതെ പ്രവര്‍ത്തിക്കുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇസ്രായിലില്‍ വലിയ തോതില്‍ പ്രചരിച്ച പുതിയ വീഡിയോകള്‍ ഗാസയിലെ യുദ്ധത്തെ പിന്തുണയ്ക്കുന്ന ദേശീയ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വിര്‍ശകര്‍ പറയുന്നു. ഗാസയിലെ സാധാരണക്കാരുടെ ദുരവസ്ഥയോട് അല്‍പ്പം പോലും സഹാനുഭൂതി കാണിക്കുന്നില്ല.
മുകളില്‍ നിന്നുള്ള മനുഷ്യത്വഹീന സ്വഭാവം സൈനികരിലേക്ക് വളരെ താഴ്ന്നുവരികയാണെന്ന് ഫലസ്തീനികള്‍ക്കെതിരായ ഇസ്രായില്‍ അതിക്രമങ്ങളും അധിക്ഷേപങ്ങളും വളരെക്കാലമായി രേഖപ്പെടുത്തിയിട്ടുള്ള ഇസ്രായില്‍ മനുഷ്യാവകാശ ഗ്രൂപ്പായ ബിസെലെമിന്റെ വക്താവ് ഡോര്‍ സാദോട്ട് പറഞ്ഞു.
 
2023 December 13Internationaltitle_en: Videos of Soldiers Acting Maliciously Create New Headache for Israelrelated for body: വിവാഹത്തിന് തൊട്ടുമുമ്പ് കാമുകിയുടെ പരാതിയില്‍ വരന്‍ കസ്റ്റഡിയില്‍, സഹോദരനെ സ്വീകരിച്ച് വധുഒ.ടി.പി അവരുടെ പക്കല്‍ തന്നെ; ജിദ്ദയില്‍ മലയാളിയുടെ അക്കൗണ്ടില്‍നിന്ന് പണം തട്ടികൈയിലുള്ളത് ഫോണ്‍ മാത്രമല്ല, നിങ്ങളുടെ സുരക്ഷ കൂടിയാണ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

By admin

Leave a Reply

Your email address will not be published. Required fields are marked *