ബഹ്‌റൈന്‍: ഈ കഴിഞ്ഞ ഡിസംബർ 8ന് നടന്ന തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടത്താൻ യു. പി. പി യെ പിന്തുണച്ച മുഴുവൻ രക്ഷിതാക്കൾക്കും കൂടെ നിന്ന പൊതുസമൂഹത്തിനും യു. പി. പി നന്ദി അറിയിച്ചു.
ഭരണ സമിതിക്കെതിരെയുള്ള അഞ്ഞൂറോളം ഭരണ വിരുദ്ധ വോട്ടുകൾ മറ്റൊരു പാനലിലേക്ക് ഭിന്നിച്ചു പോയിട്ടും യു. പി. യു ടെ ഒരു സ്ഥാനാർതഥി വിജയിച്ചപ്പോൾ ചുണ്ടിനും കപ്പിനുമിടയിലെന്ന പോലെ വളരെ ചെറിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് യു. പി. പി യുടെ മറ്റു സ്ഥാനാർഥികൾ പരാജയം നേരിട്ടത് .
ഇതിനു പ്രധാന കാരണം ഭരണ സമിതി അധികാര ദുർവിനിയോഗത്തിലൂടെ തെരഞ്ഞെടുപ്പു നിയമങ്ങളെ മാറ്റി മറിച്ചു എന്നതാണ്. ഭരണ ഘടനാ വിരുദ്ധമായി കുട്ടികളുടെ ഫീസ് ബാക്കിയുണ്ടെന്ന പേരിൽ മെമ്പർ ഷിപ് അടച്ച രക്ഷിതാക്കളെ വോട്ടു ചെയ്യാൻ അനുവദിക്കാതിരുന്നത് ഒരു പൗരന്റെ മൗലികാവകാശത്തിലേക്കുള്ള കടന്നു കയറ്റവും തീരെ വില കുറഞ്ഞ രാഷ്ട്രീയ തന്ത്രവുമായി പോയെന്നും ഈ നീതി നിഷേധത്തിനെതിരെ യു. പി. പി പലതവണ ശബ്ദം ഉയർത്തിയെങ്കിലും തികഞ്ഞ ദാർഷ്ട്യത്തോടെയാണ് ഇതിനു നേരെ ബന്ധപ്പെട്ടവരുടെ സമീപനം ഉണ്ടായത്.
മെമ്പർഷിപ് ഫീ അടച്ച രക്ഷിതാക്കളെ അവരുടെ അവകാശമായ വോട്ട് ചെയ്യാൻ അനുവദിക്കാത്തിരുന്നത് കൊണ്ടാണ് സമീപ കാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ ഒരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ തെരഞ്ഞെടുപ്പ് മാറിയത്.
ഈ ഒരു നീതി നിഷേധം കാരണം യു. പി. പി ക്ക് ലഭിക്കേണ്ട ആയിരത്തോളം വോട്ടുകളാണ് പോൾ ചെയ്യപ്പെടാതെ പോയത് . എതിർ പാനലുകളിലുള്ളവർ ചില രാഷ്ട്രീയ മത സംഘടനകളുമായി രഹസ്യമായും പരസ്യമായും ധാരണകളിലെത്തിയപ്പോൾ യു. പി. പി രക്ഷിതാക്കളെ മാത്രം വിശ്വാസത്തിലെടുത്താണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കൂടെ നിന്ന മുഴുവൻ രക്ഷിത്താക്കൾക്കും യു. പി. പി യെ സ്നേഹിക്കുന്ന ഓരോ സാധാരണക്കാരായ മനുഷ്യർക്കും ഹൃദയത്തിൽ നിന്നു നന്ദി അറിയിക്കുന്നതായും ഇന്ത്യൻ സ്കൂളിന്റെ ഭാവി കാലത്തും ജനാധിപത്യ രീതിയിൽ ഇന്ത്യൻ സ്കൂളിലെ ഭരണ സമിതിയുടെ വീഴ്ചകളിൽ ആരോഗ്യപരമായി ഇടപെടുമെന്നും തെറ്റുകൾ ചൂണ്ടികാട്ടി ഒരു നല്ല പ്രതിപക്ഷമായി എന്നും സ്കൂളിന്റെ കാര്യത്തിൽ കൂടെയുണ്ടാകുമെന്നും യു. പി. പി ഭാരവാഹികൾ പത്ര കുറിപ്പിലൂടെ ഉറപ്പ് നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed