കോട്ടയം: വീട്ടുജോലിക്കാരിയുടെ മാല കവർന്ന സംഭവത്തിൽ ദമ്പതിമാരടക്കം മൂന്ന് പേർ പിടിയിൽ. എറണാകുളം മരട് സ്വദേശി ആഷിക് ആന്റണി, ഇയാളുടെ ഭാര്യ നേഹാരവി, എറണാകുളം പെരുമ്പടപ്പിൽ വാടകയ്‌ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശി അർജുൻ എന്നിവരാണ് പിടിയിലായത്.

വീട്ടുജോലിക്ക് വന്ന സ്ത്രീക്ക് കൂലിക്ക് പകരം ടിവി നൽകിയ ശേഷം ഇവരുടെ മാല പ്രതികൾ കവരുകയായിരുന്നു. കോട്ടയം അയ്മനം സ്വദേശിനിയായ സ്ത്രീയുടെ മാലയാണ് കവർന്നത്. ആഷിക്- നേഹാരവി ദമ്പതിമാരുടെ വീട്ടിലാണ് ഇവർ ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ ജോലിക്കാരിയുടെ ശമ്പളം കുടിശികയായി വന്നതിനെ തുടർന്ന് വീട്ടിലിരിക്കുന്ന ടിവി തരാമെന്നും കുടിശിക കുറച്ച് ബാക്കി തുക നൽകിയാൽ മതിയെന്നും ദമ്പതിമാർ വീട്ടു ജോലിക്കാരിയെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു.

പിറ്റേദിവസം ടിവി ഫിറ്റ് ചെയ്യുന്നതിനായി വീട്ടുജോലിക്കാരിയുടെ വീട്ടിൽ അർജുനെയും കൂട്ടി എത്തിയ ദമ്പതിമാർ ജോലിക്കാരിയുടെ അലമാരയിൽ ഉണ്ടായിരുന്ന മാല മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് പോലീസ് ദമ്പതികളെ പഴനിയിൽ നിന്നും അർജുനെ എറണാകുളത്തു നിന്നും പിടികൂടിയതായി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *