പറവൂര്‍: എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കോട്ടുവള്ളി കൊടവക്കാട് വാലത്തുപറമ്പ് ശ്രീജത്താ(27ാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം. കൊടവക്കാട് ഭാഗത്തുവച്ച് ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടികൂടനൊരുങ്ങിയ വാരാപ്പുഴ റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനൂപിന്റെ കൈയില്‍ പരിക്കേല്‍പ്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയതു.