ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്വകാര്യമേഖലയിലെ വാടക വീടുകളില്‍ താമസിക്കുന്നവരില്‍ 40 ശതമാനം പേരും വിദേശത്തുനിന്നും വന്നു താമസിക്കുന്നവരാണെന്ന് പഠനറിപ്പോര്‍ട്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 12 ശതമാനം മാത്രമുള്ള, വിദേശപൗരന്മാരാണ് വാടക വീടുകളില്‍ താമസിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.
ജോലി തേടി വരുന്ന ‘സാമ്പത്തിക കുടിയേറ്റക്കാര്‍’ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തില്‍ പെടുന്നവരില്‍ കൂടുതല്‍ പേരും അയര്‍ലണ്ടില്‍ ഒരു വീട് വാങ്ങുവാന്‍ ശേഷിയുള്ളവരും ആഗ്രഹമുള്ളവരുമാണ്. എന്നാല്‍ ഭവനവിപണിയിലെ വിലക്കൂടുതലും ,ഭവന ദൗര്‍ലഭ്യവും അവരെ നിരാശരാക്കുന്നുണ്ട്.
റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡിന് (ആര്‍ടിബി) വേണ്ടി നടത്തിയ ഗവേഷണത്തില്‍ അമരാക്, ചെറുകിട, ഇടത്തരം, വലിയ ഭൂവുടമകള്‍, വാടകക്കാര്‍, ലെറ്റിംഗ് ഏജന്റുമാര്‍ എന്നിവരില്‍ നിന്നാണ് സര്‍വേ വിവരങ്ങള്‍ ശേഖരിച്ചത്.
സ്വകാര്യ വാടക മേഖലയിലെ 83% വാടകക്കാരും അവരുടെ നിലവിലെ പ്രോപ്പര്‍ട്ടി വാടകയ്ക്കെടുത്തതില്‍ സന്തോഷമുള്ളവരാണെന്നും അഥവാ പോസിറ്റീവ് അല്ലെങ്കില്‍ വളരെ പോസിറ്റീവ് ആണെന്നുമാണ് സര്‍വേക്കാരുടെ വിലയിരുത്തല്‍. മറ്റൊരു വഴിയുമില്ലാത്തതിനാല്‍ കുടിയേറ്റക്കാര്‍ അടക്കമുള്ള അത്തരമൊരു അഭിപ്രായത്തിലെത്തിയതതാണെന്ന് സര്‍വേ സംഘം പക്ഷെ കണ്ടെത്തിയില്ല.!
3% താമസ സൗകര്യം നെഗറ്റീവ് അല്ലെങ്കില്‍ വളരെ നെഗറ്റീവ് ആണെന്ന് സര്‍വേയില്‍ തുറന്നു പറഞ്ഞു.
ഈ കണ്ടെത്തലും സര്‍വേയിലെ മറ്റു പലതും 2021-ല്‍ ഗവേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ നടത്തിയ ഗവേഷണത്തിന് അനുസൃതമാണ്.
വാടകക്കാര്‍ വാടകയ്ക്ക് ചെലവഴിക്കുന്ന പണത്തിന്റെ ശരാശരി തുക – നികുതിക്ക് ശേഷമുള്ള അവരുടെ പ്രതിമാസ അറ്റാദായത്തിന്റെ 30% വരെയാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അയര്‍ലണ്ടിലെ നഗരങ്ങളില്‍ ഇതിലധികവും വാടക നല്‍കുന്ന കുടുംബങ്ങളുണ്ടെന്നത് രാജ്യത്തിന്റെ ശരാശരിക്കണക്ക് പ്രസിദ്ധീകരിച്ചപ്പോള്‍ സര്‍വസംഘം പുറത്തുപറഞ്ഞിട്ടുമില്ല.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 70% പേരും തങ്ങളുടെ വാടക ആരംഭിച്ചതിന് ശേഷം വാടക വര്‍ധിച്ചിട്ടില്ലെന്ന് പറഞ്ഞുവെന്ന വസ്തുതയും തെറ്റാകാനാണ് സാധ്യത.അഥവാ ഡബ്ലിന്‍ അടക്കമുള്ള റെന്റ് പ്രഷര്‍ സോണില്‍ താമസിക്കുന്നവരില്‍ നിന്നും റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡിന്റെ സര്‍വേ സംഘം അഭിപ്രായം ചോദിച്ചില്ലെന്ന് പറയേണ്ടി വരും.
അഞ്ചില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും സര്‍വേ കണ്ടെത്തി.
ഭൂരിഭാഗം വാടകക്കാരും, 78%, എവിടെയെങ്കിലും ജോലി ചെയ്യുന്നവരാണ്. 33% പേര്‍ മാത്രമാണ് അവരുടെ കുടുംബത്തോടൊപ്പം താമസിക്കുന്നത് എന്നത് തന്നെ സര്‍വേ അശാസ്ത്രീയപഠനങ്ങളുടെ റിപ്പോര്‍ട്ടാണ് ഈ പഠനം എന്ന് വെളിപ്പെടുത്തുന്നതാണ്. 29% പേര്‍ അവരുടെ താമസസ്ഥലം മറ്റുള്ളവരുമായി പങ്കിടുന്നു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ സ്വന്തം വീട് സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് സര്‍വേയില്‍ പങ്കെടുത്ത വാടകക്കാരില്‍ പകുതിയോളം പേര്‍ (49%).
താരതമ്യപ്പെടുത്താവുന്ന വാടകയ്ക്ക് ഇപ്പോള്‍ താമസിക്കുന്ന വീടുകള്‍ക്ക് സമാനമായ എന്തെങ്കിലും കണ്ടെത്താന്‍ കഴിയാത്തതാണ് വാടകക്കാരുടെ പ്രധാന ഭയം, നിലവിലെ സാഹചര്യം മെച്ചപ്പെടുന്നുവെന്ന് ആരും വിശ്വസിക്കുന്നില്ല.’
99 വരെ പ്രോപ്പര്‍ട്ടികളുള്ള ഇടത്തരം ഭൂവുടമകളും 100-ലധികം സ്വത്തുക്കള്‍ ഉള്ള വലിയ ഭൂവുടമകളും അടക്കമുള്ള വലിയ പ്രോപ്പര്‍ട്ടി ഓണര്‍മാരുടെ സംഘങ്ങളാണ് ഐറിഷ് വാടകക്കാരെ ‘വരച്ച വരയില്‍ ‘ നിര്‍ത്തുന്നതെന്ന് സര്‍വേ തുറന്നു പറയുന്നു. വാടകക്കാര്‍ക്ക് മറ്റൊരു അഫോര്‍ഡബിള്‍ മാര്‍ഗത്തിലേക്ക് മാറാന്‍ അവര്‍ തീരുമാനിച്ചാലേ നടക്കു എന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാരിന് അവിടെ റോളൊന്നുമില്ല.!
ചെറുകിട ഭൂവുടമകളില്‍ 90% പേരും വാടകയ്ക്കെടുക്കുന്നവരുമായുള്ള അവരുടെ ബന്ധത്തില്‍ വളരെ പോസിറ്റീവ് അല്ലെങ്കില്‍ പോസിറ്റീവ് എന്ന് റേറ്റുചെയ്ത നല്ല അഭിപ്രായം പ്രകടിപ്പിച്ചു!
എന്നാല്‍ ‘വാടകയ്ക്ക് കൊടുക്കല്‍’ ഒരു തൊഴിലായി തുടരാന്‍ , സര്‍വേയില്‍ പങ്കെടുത്ത 55% പേരും ആഗ്രഹിക്കുന്നില്ല. ഭൂവുടമയാകുന്നത് ലാഭകരമാകില്ല എന്നാണ് അവരുടെ തുറന്നു പറച്ചില്‍!

By admin

Leave a Reply

Your email address will not be published. Required fields are marked *