വർക്കല: മധ്യവയസ്കനെ ആക്രമിച്ച് സ്വർണ മാല കവർന്ന യുവാക്കൾ പിടിയിൽ. വർക്കല ചിലക്കൂർ തൊട്ടിപ്പാലം ഫർസാന മൻസിലിൽ സബീർ (39), ചിലക്കൂർ എൽ.പി.എസിന് സമീപം സബ്ന മൻസിലിൽ സബീൽ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറോടെ വർക്കല മൈതാനത്തെ സ്വകാര്യ ബാറിന് സമീപത്താണ് സംഭവം നടന്നത്. കണ്ണമ്പ ജനതമുക്ക് സ്വദേശിയായ അജിമോനെയാണ് പ്രതികൾ ആക്രമിച്ചത്. നിലത്തുവീണ ഇയാളുടെ കഴുത്തിൽ കിടന്ന 90,000 രൂപ വിലവരുന്ന സ്വർണ്ണമാല കവർന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.