ദിലീപ് നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ബാന്ദ്ര. ബാന്ദ്രയ്‍ക്ക് ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാന്ദ്ര ആകെ എത്രയാണ് ഇതുവരെ കളക്ഷൻ നേടിയത് എന്നത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒടിടിയില്‍ ബാന്ദ്ര റിലിസാകുന്നുവെന്നാണ് എവിടെയായിരിക്കുമെന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്.
ബാന്ദ്ര ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും ഒടിടിയില്‍ പ്രദര്‍ശിക്കുക എന്നതില്‍ ഒരു വ്യക്തത വന്നിട്ടുണ്ടെങ്കിലും എപ്പോഴായിരിക്കും റിലീസ് എന്നത് പുറത്തുവിട്ടിട്ടില്ല. ബോളിവുഡ് നടിയായ താരാ ജാനകിയായാണ് ചിത്രത്തില്‍ തമന്ന വേഷമിട്ടു എന്ന ആകര്‍ഷണത്തോടെയായിരുന്നു ബാന്ദ്ര എത്തിയത്. തമന്നയുടെ നായിക വേഷത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നതും. ദിലീപ് നായകനായി എത്തിയത് ആലയായിട്ടായിരുന്നു. ബാന്ദ്രയില്‍ വേറിട്ട മുഖമായിരുന്നു ദിലീപിന്. കുടുംബബന്ധങ്ങളുടെ വൈകാരികതയും പരാമര്‍ശിക്കുന്നു ഒരു ചിത്രമാണെങ്കിലും ആക്ഷനാണ് പ്രാധാന്യം. ബാന്ദ്രയില്‍ പ്രണയവും നിറഞ്ഞു നില്‍ക്കുന്നു.
സംവിധാനം അരുണ്‍ ഗോപിയാണ്. തിരക്കഥ എഴുതിയത് ഉദയകൃഷ്‍ണയും. ബാന്ദ്രയുടെ ഹൈലൈറ്റ് അരുണ്‍ ഗോപിയുടെ സംവിധായക മികവുമാണ്. അരുണ്‍ ഗോപി വലിയ ക്യാൻവാസിലാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബാന്ദ്രയുടെ ആഖ്യാനം സ്റ്റൈലിഷായിട്ടായിരുന്നു. സംവിധായകനെന്ന നിലയില്‍ അരുണ്‍ ഗോപി ചിത്രത്തിനായി ശ്രദ്ധയാകര്‍ഷിക്കുന്ന പരിശ്രമം നടത്തിയിട്ടുണ്ട്. ഛായാഗ്രാഹണം ഷാജി കുമാറാണ്. ഷാജി കുമാറിന്റെ ക്യാമറാ നോട്ടങ്ങള്‍ ചിത്രത്തെ ആകെ പ്രതിഫലിപ്പിക്കുന്നതാണ്.
കെ ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍ വേറിട്ട ഒരു വേഷവുമായി എത്തിയിരിക്കുന്നത് കലാഭാവൻ ഷാജോണാണ്. ഡിനോ, ആര്‍ ശരത്‍കുമാര്‍, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്‍ത, ശരത് സഭ, സിദ്ധിഖും ചിത്രത്തിലുണ്ട്, സാം സി എസ്സിന്റെ സംഗീതവും ചിത്രത്തിന്റെ താളത്തിനൊത്തുള്ളതാണ്.