ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്തിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഏറെ പോഷകങ്ങൾ നിറഞ്ഞ ഫ്‌ളാക്‌സ് സീഡ്  ചർമ, മുടി സൗന്ദര്യത്തിനുമെല്ലാം ഏറെ ഗുണകരവുമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളും ഒമേഗ -6 ഉം തയാമിൻ, കോപ്പർ, മഗ്നീഷ്യം, ഫോസ്ഫറസ്, ഫെറൂളിക് ആസിഡ്, സയനോജെനിക് ഗ്ലൈക്കോസൈഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ലിഗ്നാനുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. 
ലിഗ്നൻസ് എന്നറിയപ്പെടുന്ന ഫ്‌ളാക്‌സ് സീഡിലെ ഘടകങ്ങൾ കുടൽ സൂക്ഷ്മാണുക്കളിലും സസ്തനഗ്രന്ഥി മൈക്രോആർഎൻഎകളുടെ (മൈആർഎൻഎ) പ്രകടനത്തിലും സ്വാധീനം ചെലുത്തുന്നുവെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.  
ഒരു ദിവസം 25 ഗ്രാം ഫ്ളാക്സ് സീഡ് കഴിക്കുന്നത് സ്തന, പ്രോസ്റ്റേറ്റ് കാൻസറുകളിലെ ട്യൂമർ വളർച്ച കുറയ്ക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ ഈസ്ട്രജന്റെ ഉത്പാദനം കുറയ്ക്കാനും ഇതിന് കഴിയും. അതിനാൽ അതിന്റെ ഗുണങ്ങൾ സ്തനാർബുദ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഫ്ളാക്സ് സീഡുകളിലെ പ്രധാന ഫൈറ്റോ ഈസ്ട്രജനായ ലിഗ്നാനുകൾ കൂടുതലായി കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 
ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് തലച്ചോറിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.  ഫൈബർ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകൾ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയും. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *