ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള ഇന്നത്തെ സുപ്രീം കോടതി വിധി ചരിത്രപരവും 2019 ഓഗസ്റ്റ് 5-ന് ഇന്ത്യൻ പാർലമെന്റ് എടുത്ത തീരുമാനത്തെ ഭരണഘടനാപരമായി ശരിവെക്കുന്നതുമാണ്. ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ സഹോദരി സഹോദരന്മാർക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണിത്.
കോടതിയുടെ അഗാധമായ അറിവ് കൊണ്ട്, ഇന്ത്യക്കാർ എന്ന നിലയിൽ നാം കാത്തുസൂക്ഷിക്കുന്ന ഐക്യത്തിന്റെ സത്തയെ ശക്തിപ്പെടുത്തിയിരിക്കുന്നു’- #NayaJammuKashmir എന്ന ഹാഷ്‌ടാഗോടെ മോദി ട്വീറ്റ് ചെയ്തു.
“ഇന്നത്തെ വിധി കേവലം നിയമപരമായ വിധിയല്ല; ഇത് പ്രത്യാശയുടെ വെളിച്ചമാണ്, ശോഭനമായ ഭാവിയുടെ വാഗ്ദാനവും ശക്തവും കൂടുതൽ ഏകീകൃതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ കൂട്ടായ തീരുമാനത്തിന്റെ തെളിവാണ്”-അദ്ദേഹം കൂട്ടിച്ചേർത്തു. 

By admin

Leave a Reply

Your email address will not be published. Required fields are marked *