കൊച്ചി: പാലാരിവട്ടം പിഒസിയിൽ പാസ്റ്ററൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന വാരാന്ത്യ മന:ശാസ്ത്ര കോഴ്സിന്റെ ഭാഗമായി ഡ്രഗ് അഡിക്ട്സ് കൗൺസിലിംഗിനെക്കുറിച്ച് സെമിനാർ നടത്തി. കെസിബിസി മദ്യവിരുദ്ധ സമിത സംസ്ഥാന വക്താവും കൗൺസിലറുമായ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി, സിസ്റ്റർ സോളി, എം.എസ് സുനിൽ, വി. അഖില, അരുൺ അലക്സ് എന്നിവർ പ്രസംഗിച്ചു.
പുതിയ തലമുറ പെട്ടെന്ന് ലഹരിയാസക്തരായി മാറുന്ന പശ്ചാത്തലത്തിൽ കൗൺസലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സേവനം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.