മലപ്പുറം: മലപ്പുറം പാണ്ടാക്കാട് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഏഴു മാസം പ്രായമായ കുഞ്ഞ് മരിച്ചു. തമ്പാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂര്‍ കളത്തുംപടിയന്‍ ഷിഹാബുദ്ദീന്റെയും മകള്‍ ഹാജാ മറിയമാണു മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ മാതാവ് സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം. കുഞ്ഞ് മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് കഴുകാന്‍ പുറത്തിറങ്ങിയ സമിയ്യയെ നായ ആക്രമിക്കാന്‍ വന്നെന്നും ഓടിയപ്പോള്‍ കൈയ്യില്‍നിന്ന് വഴുതി കുഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നു എന്നുമാണ് വീട്ടുകാര്‍ പറയുന്നത്.
വിവരം അറിഞ്ഞെത്തിയ അഗളനിരക്ഷാ സേനാംഗം കിണറ്റിലിറങ്ങിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നു പോലീസ് പറഞ്ഞു.