കണ്ണൂർ: തലശ്ശേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇല്ലിക്കുന്ന് ബദ്‌രിയ മസ്ജിദിന് സമീപമുള്ള യാസിൻ എന്നയാളുടെ വാടക വീട്ടിൽ നിന്നാണ് 400 കിലോയുടെ നിരോധിത ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്.
15,300ൽ അധികം പാക്കറ്റുകളിലായി സൂക്ഷിച്ച ഉൽപ്പന്നങ്ങളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഫരീദാബാദിൽ നിന്നും കൊറിയർ പാർസലിൽ അയച്ചതാണ് ഇവർ വിൽപ്പന നടത്തുന്നത്. സംഭവത്തില്‍ ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാൻ, മുഹമ്മദ് സഫ്‌വാൻ എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചു.