ഉദാസീനമായ ജീവിതശെെലി വിവിധ രോഗങ്ങൾക്ക് കാരണമാകുന്നു. അതിലൊന്നാണ് കൊളസ്ട്രോൾ എന്ന ജീവിതശെെലി രോഗം. പ്രമേഹം, അമിതവണ്ണം, രക്തസമ്മർദ്ദം എന്നിവ കൊളസ്‌ട്രോൾ നില ഉയരുന്നതിന് കാരണമാകുന്നു. ശരീരത്തിൽ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎൽ കൊളസ്‌ട്രോൾ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോൾ എൽഡിഎൽ കൊളസ്‌ട്രോളാണ്.
കൊളസ്‌ട്രോൾ അധികമാകുമ്പോൾ ഇത് രക്തധമനികളിൽ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദ്രോഗം പോലുള്ള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയേണ്ട് പ്രധാനമാണ്. അതിനായി ലിപിഡ് പ്രൊഫൈൽ പരിശോധന ചെയ്യാവുന്നതാണ്.
കൊളസ്ട്രോള്‍ അളവ് 200 mg/dL ന് താഴേയാണെങ്കിൽ പേടിക്കേണ്ട കാര്യമില്ല. ഈ അളവിനെ നോർമലായി കാണുന്നു. എൽഡിഎൽ കൊളസ്ട്രോൾ 130 mg/dL താഴേയാണ് നിൽക്കുന്നതെങ്കിൽ നല്ലതാണ്. 40ന് താഴേ VLDL cholesterol നിൽക്കുന്നതും ഏറെ നല്ലതാണ്. എച്ച്ഡിഎൽ കൊളസ്ട്രോൾ എപ്പോഴും 60 mg/dL ന് മുകളിൽ നിൽക്കണമെന്നാണ് പറയുന്നത്. 200 mg/dL ന് മുകളിൽ കൊളസ്ട്രോൾ അളവ് കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. അത് വിവിധ രോഗങ്ങൾക്ക് കാരണമാകും.
‘കൊളസ്ട്രോൾ അളവ് കൂടുന്നതിന് പിന്നിലെ ഒരു കാരണമാണ് അന്നജം അടങ്ങിയ ഭക്ഷണങ്ങൾ. അരിയാഹാരമാണ് അപകടകാരി. അത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ അളവ് കൂട്ടാം.