കുവൈത്ത്: കുവൈത്ത് കെഎംസിസി കൊയിലാണ്ടി മണ്ടലം കമ്മറ്റി നിലവിൽ വന്നു. കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്നു. റഊഫ് മശ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ച യോഗം നാഷനൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ പ്രവർത്തന വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു.
ജീവകാരുണ്യ മേഖലയിലും, വിദ്യാഭ്യാസ പ്രവർത്തനങ്ങളും, ഭവന നിർമാണ സഹായങ്ങളും, കോവിഡ് കാല പ്രവർത്തനവും ഉൾപ്പെടെ 61 ലക്ഷത്തിലധികം രൂപയുടെ പ്രവർത്തനങ്ങൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഫാറൂഖ് ഹമദാനി സ്വാഗതവും, അനുഷാദ് തിക്കോടി നന്ദിയും പറഞ്ഞു.
റിട്ടേണിങ് ഓഫീസർ ഫൈസൽ കടമേരി, നിരീക്ഷകൻ ഡോക്ടർ മുഹമ്മദലി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി ടി.വി. ലത്തീഫ് കൊല്ലം (പ്രസി), അനുഷാദ് തിക്കോടി (ജന. സെക്ര), മജീദ് നന്തി (ട്രഷ), ഇസ്മായിൽ സൺഷൈൻ, നിയാസ് കൊയിലാണ്ടി, കെ.കെ. അബ്ദുൽ കരീം പൂക്കാട്, ശരീഖ് നന്തി (വൈ. പ്രസി), ഹനീഫ കടലൂർ, നവാസ് കോട്ടക്കൽ, ഗഫൂർ ഹസനസ്, ടി.ടി.ഫവാസ് (സെക്രറിമാരായും തിരഞ്ഞെടുത്തു