കുവൈറ്റ്: അമിരി പൊതു മാപ്പിനെ തുടര്‍ന്ന് അദ്ബി ഫഹദ് അല്‍ അഹമ്മദ് സബാഹ് കുവൈത്തില്‍ തിരിച്ചെത്തി . 6 വര്‍ഷത്തോളമുള്ള ലണ്ടനിലെ പ്രവാസത്തിന്ന് ശേഷം ഇന്ന് കാലത്താണ് അദ്ദേഹം കുവൈത്തില്‍ തിരിച്ചെത്തിയത്.
രാജ കുടുംബാംഗവും അമീര്‍ ശൈഖ് നവാഹ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെയും കീരിടവാകാശി ശൈഖ് മിഷേല്‍ അല്‍ അഹമ്മദ് സബാഹിന്റെയും സഹോദര പുത്രനും കുവൈത്തിലെ ഇറാക്ക് അധിനിവേശകാലത്ത് അമീരി ഗാര്‍ഡിന്റെ തലവന്‍ ആയിരിക്കെ ദസ്മാന്‍ പ്രതിരോധ യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്ത രക്തസാക്ഷി ഫഹദ് അഹമ്മദ് സബാഹിന്റെ മൂന്നാമത്തെ പുത്രനും മുന്‍സ്റ്റേറ്റ് സെക്യൂരിറ്റി തലവനുമായിരുന്നു.
2016 ലെ വിഖ്യാതമായ ഫിന്റാസ് ഗ്രൂപ്പ് കേസില്‍ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞമാസമാണ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ സബാഹ്, ഷൈഖ് അദ്ബി അടക്കമുള്ള രാഷ്ട്രീയ തടവുകാര്‍ക്കു പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്നാണ് സ്വദേശത്തേക്ക് തിരിച്ചു എത്തിയത്.