കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ (അജ്‌പാക്) നേതൃത്വത്തിൽ ഡിസംബർ 15ന് ഐസ്മാഷ് ബാഡ്മിന്റൺ കോർട്ട് അഹമ്മദിയിൽ നടത്തുന്ന നെടുമുടി വേണു – അജ്‌പാക് ട്രാവൻകൂർ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള ടൂർണമെന്റ് ഫ്ലയർ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ ജോയൽ ജേക്കബ് പ്രധാന സ്പോൺസർ ആയ ബെല്ലാ ചാവോ ആർക്കിറ്റെക്റ്റ്ൽ & ഇന്റീരിയർ സൊല്യൂഷൻ മാനേജിങ് ഡയറക്ടർ മനോജ് ചെങ്ങന്നൂരിന് നൽകി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ പ്രസിഡണ്ട് ബിനോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ രാജീവ് നടുവിലേമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ട്രഷറർ കുര്യൻ തോമസ് പൈനുംമൂട്, വനിതാ വേദി വൈസ് ചെയർപേഴ്സൺ അനിതാ അനിൽ എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും സ്പോർട്സ് വിങ് സെക്രട്ടറി ലിബു പായിപ്പാടൻ നന്ദിയും പറഞ്ഞു.
സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുൽ റഹിം പുഞ്ചിരി, പ്രോഗ്രാം കൺവീനർ മനോജ് പരിമണം, സംഘടനാചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ്, ജോയിന്റ് ട്രഷറർ സുരേഷ് വരിക്കോലിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ അജി ഈപ്പൻ തലവടി, സാം ആന്റണി, അനൈ കുമാർ, ശശി വലിയകുളങ്ങര, സിഞ്ചു ഫ്രാൻസിസ്, അജിത് കണ്ണമ്പാറ, ലിനോജ്, വനിതാ വിഭാഗം പ്രധിനിധി ആനി മാത്യു എന്നിവർ പങ്കെടുത്തു.