കല്പറ്റ: വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതി ആണ് ആത്മഹത്യ ചെയ്തത്.
ബത്തേരി തൊടുവീട്ടില്‍ ബീരാന്‍(58) ആണ് വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊലപാതകത്തിന്റെ കാരണങ്ങള്‍ അറിവായിട്ടില്ല. ചന്ദ്രമതിയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.
കുറച്ചുകാലമായി ഇവര്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. ചന്ദ്രമതിയും ബീരാനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായാണ് സൂചന.