പാലക്കാട്: പാലക്കാട് ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ പോലീസുകാർ തമ്മിൽ കൈയാങ്കളി. സിപിഒമാരായ ധനേഷും ദിനേഷും തമ്മിലായിരുന്നു കൈയാങ്കളി. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. രണ്ട് പേരെയും സസ്പെൻഡ് ചെയ്തതായി പാലക്കാട് എസ്പി അറിയിച്ചു.
ഇരുവർക്കുമെതിരെ വകുപ്പ് തല അന്വേഷണം നടക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ഇവർക്കെതിരെ കേസെടുക്കാനാണ് പോലീസ് നീക്കം.