ജിദ്ദ: റിയാദിൽ ഒമാനില്‍ നിന്നെത്തിയ മലയാളിയെ ജയിലിൽ കണ്ടെത്തി. ന്യൂമാഹി സ്വദേശി അബൂട്ടി വള്ളിൽ എന്നയാളെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. ഇദ്ദേഹം സൗദി കിഴക്കൻ പ്രവിശ്യയിൽ പെടുന്ന അൽഹസ്സ നഗരത്തിലെ ജയിലിൽ ഉള്ളതായി മലയാളി സാമൂഹ്യ പ്രവർത്തകർക്ക് വിവരം ലഭിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസി ജയില്‍ സെക്ഷന്‍ മുഖേനയാണ് വിവരം ലഭിച്ചത്.
കര മാർഗം സന്ദര്‍ശകവിസയിലെത്തിയാതായിരുന്നു അബൂട്ടി. ഇദ്ദേഹം വിസ പുതുക്കുന്നതിനായി തൊഴിലുടമയോടൊപ്പം കാറില്‍ തിരികെ പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിസ പുതുക്കി ലഭിക്കാത്തതിനാല്‍ ഒമാനിലേക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ല. അതിന് ശേഷം, ഇദ്ദേഹത്തെ സംബന്ധിച്ച വിവരം കുടുംബത്തിനും സുഹൃത്തുക്കൾക്കും നഷ്ടപ്പെടുകയായിരുന്നു.
ഇതിനെ തുടർന്ന്, നാട്ടില്‍ നിന്ന് കുടുംബവും ഒമാനിലെ സുഹ്യത്തുക്കളും ആവശ്യപ്പെട്ടത് പ്രകാരം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ സഫ്‌വ വളണ്ടിയര്‍മാര്‍ എംബസിയുമായി ബന്ധപ്പെടുകയും അബൂട്ടിയെ കണ്ടെത്താനുള്ള നീക്കങ്ങൾ ഊര്ജിതപ്പെടുത്തുകയുമായിരുന്നു. അതിനിടെയാണ് അബൂട്ടി അൽഹസ്സ ജയിലിൽ കുടുങ്ങിയിരിക്കയാണെന്ന ഇന്ത്യൻ എംബസി മുഖേനയുള്ള ലഭിച്ച വിവരം.