റിയാദ് – ഒമാനില്‍ നിന്ന് സന്ദര്‍ശകവിസയിലെത്തി റിയാദില്‍ കാണാതായ ന്യൂ മാഹി സ്വദേശിയെ അല്‍ഹസ ജയിലില്‍ കണ്ടെത്തിയതായി ഇന്ത്യന്‍ എംബസി ജയില്‍ സെക്ഷന്‍ അറിയിച്ചു. അബൂട്ടി വള്ളില്‍ എന്ന കണ്ണൂര്‍ ന്യൂ മാഹി സ്വദേശിയെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വെച്ച് കാണാതാവുകയായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് അല്‍ഹസ ജയിലില്‍ ഇദ്ദേഹം ഉള്ളതായി കണ്ടെത്തിയത്.
ഒമാനില്‍ നിന്ന് റോഡ് വഴി സൗദിയില്‍ എത്തിയ ഇദ്ദേഹം വിസ പുതുക്കുന്നതിനായി തൊഴിലുടമയോടൊപ്പം കാറില്‍ തിരികെ പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിസ പുതുക്കി ലഭിക്കാത്തതിനാല്‍ ഒമാനിലേക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഞായറാഴ്ച നാട്ടിലേക്ക് പോകാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്തിരുന്നു. നാട്ടില്‍ നിന്ന് കുടുംബവും ഒമാനിലെ സുഹ്യത്തുക്കളും ആവശ്യപ്പെട്ടത് പ്രകാരം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് സെന്‍ട്രല്‍ സഫ്‌വ വളണ്ടിയര്‍മാര്‍ എംബസിയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ കണ്ടെത്താന്‍ വിവിധ കേന്ദ്രങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് അല്‍ഹസ ജയിലില്‍ ഉള്ള വിവരം ലഭിച്ചത്.
2023 December 10Saudiസുലൈമാൻ ഊരകംtitle_en: A native of New Mahi, who went missing in Riyadh after coming from Oman, was found in jail

By admin

Leave a Reply

Your email address will not be published. Required fields are marked *