പൊന്നാനി: “തണലറ്റവർക്ക് തുണയാവുക” എന്ന ശീർഷകത്തിൽ എസ് വൈ എസ് കേരള ആചരിക്കുന്ന സാന്ത്വന മാസം പരിപാടിയുടെ ഭാഗമായി മാറഞ്ചേരി സർക്കിൾ കാഞ്ഞിരമുക്ക് യൂണിറ്റിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു നവംബർ 16 മുതൽ ഡിസംബർ 15 വരെയാണ് സാന്ത്വന മാസാചരണം.
മെഡിക്കൽ ക്യാമ്പിൽ സജീവമായിരുന്ന വിഭാഗങ്ങളും അവയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാരും:
അലോപ്പതി വിഭാഗം എടപ്പാൾ ഹോസ്പിറ്റൽസിലെ ഡോ. എ. ബിനിൽ ബാലൻ (ജനറൽ മെഡിസിൻ).ഡോ. എസ്. ഷമീർ (ശ്വാസകോശ വിഭാഗം).ഡോ. വിപിൻ സി ഗോപി (എല്ലു രോഗ വിഭാഗം).
ഡോ. ഫസലു റഹ്മാൻ, ഡോ. ഫാരിസ്, ഡോ. ആര്യ (ദന്തരോഗ വിഭാഗം, ഐ ഡി എ കുന്നംകുളം). ദന്ത രോഗങ്ങൾ, പല്ല് വേദന, മോണ രോഗം, ബ്രഷ് ചെയ്യുമ്പോൾ ഉള്ള ബ്ലീഡിങ്, പല്ല് പുളിപ്പ്, കുട്ടികളിലെ പല്ല് വേദന, വായ് നാറ്റം, വായ് ചുട്ടു നീറ്റം, പല്ലിലെ കറ, ചവക്കുമ്പോൾ ഉള്ള വേദന, ക്രമമല്ലാത്ത പല്ലുകൾ, പൊട്ടിയ പല്ലുകൾ, വായിലെ ക്യാൻസർ, ദന്താരോഗ്യം പൊടിക്കൈകൾ, മരുന്ന് വിതരണം എന്നിവയും അറ്റൻഡ് ചെയ്തു.
നേത്ര ചികിത്സാ വിഭാഗം: പൊന്നാനി അഹല്യ കണ്ണാശുപത്രിയിലെ ഡോ. സമർ നൂർ. നേത്രസംബന്ധമായ എല്ലാ രോഗങ്ങളുടെയും പരിശോധന, മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ, വിവിധ ഇൻഷുറൻസ് സൗകര്യങ്ങൾ, മിതമായ നിരക്കിൽ കണ്ണടകൾ, തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് സ്കാനിങ്, ബ്ലഡ് പ്രഷർ, പ്രമേഹം പരിശോധനകൾ സൗജന്യം എന്നിവയും ക്യാമ്പിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്നു.
പൊന്നാനി സോൺ ഉപാദ്ധ്യക്ഷൻ സുബൈർ ബാഖവി കാഞ്ഞിരമുക്ക് ക്യാമ്പ് ഉത്ഘാടനം ചൈതു. സർക്കിൾ പ്രസിഡന്റ ബാസിത്ത് സഖാഫി അദ്ധ്യക്ഷത വഹിച്ചു.
കബീർ മാറഞ്ചേരി . ഷാഫി പനമ്പാട്. നിസാർ . ഷുഹൈബ്, യൂസുഫ് മൊയ്തീൻ കുട്ടി .അബ്ദുള്ളകുട്ടി . ജാബിർ . ഇബ്രാഹിം കുട്ടി . റസാക്ക് .ഖാദർ ഫാളിലി. ഫാറൂഖ് . സാജിദ് . സഹൽ . ഷിബ്‌ലി. നിഹാൽ . സിറാജ് എന്നിവർ നേതൃത്വം നൽകി . സെഫീർ മാരാമുറ്റം സ്വാഗതവും . ഹിജാസ് മാറഞ്ചേരി നന്ദിയുംപറഞ്ഞു